general

ബാലരാമപുരം: കനത്തമഴയിൽ ഇടമനക്കുഴിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇടമനക്കുഴി ചന്ദ്രവിലാസത്തിൽ ഇന്ദിരയുടെ കിണറാണ് കഴിഞ്ഞ ദിവസം രാവിലെ പെയ്‌ത മഴയിൽ ഇടിഞ്ഞത്. സമീപം നിന്ന വീട്ടുകാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണതോടെ കിണർ പൂർണമായും തകരുകയായിരുന്നു.
കിണറിന് സമീപത്തെ നെയ്‌ത്ത് പുരയിലും വെള്ളംകയറി നാശനഷ്ടമുണ്ടായി. ഇടമനക്കുഴിയിൽ ആർ.ആർ ഹൗസിൽ രാജന്റെ കിണറിനും ബലക്ഷയം സംഭവിച്ചു. എം. വിൻസെന്റ് എം.എൽ.എ,​ പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ എന്നിവർ സ്ഥലം സന്ദർശിച്ചു.