k-sudhakaran-and-vd-sathe

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ടെലഫോണിൽ അറിയിച്ചു.

അനാവശ്യ യാത്രകൾ ഒഴിവാക്കിയും മറ്റും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണം. സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

 കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ന്നി​ട്ടി​റ​ങ്ങ​ണം​:​ ​കെ.​സു​ധാ​ക​രൻ

സം​സ്ഥാ​ന​ത്ത് ​ക​ന​ത്ത​ ​മ​ഴ​മൂ​ലം​ ​ദു​രി​തം​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ആ​ഹ്വാ​നം​ ​ചെ​യ്‌​തു.​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ക്കൂ​ടാ​തെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​കെ.​എ​സ്.​യു​വി​ന്റെ​യും​ ​സേ​വാ​ദ​ളി​ന്റെ​യും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ​ജീ​വ​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങ​ണം.​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ശ​ക്ത​മാ​യ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.