maricha-anjathan

കല്ലമ്പലം: ഓട്ടോയിടിച്ച് അജ്ഞാതൻ മരിച്ചു. കഴിഞ്ഞദിവസം രാത്രി 7 ന് കല്ലമ്പലം - നഗരൂർ റോഡിൽ കാരുണ്യ ഹോസ്പിറ്റലിന് സമീപം റോഡ്‌ മറികടക്കവേയാണ് മദ്ധ്യ വയസ്ക്കനായ അജ്ഞാതനെ ഓട്ടോ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ കല്ലമ്പലം പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.