തിരുവനന്തപുരം : കണ്ണമൂലഭാഗത്ത് ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ അന്യസംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ രാത്രയോടെ നിർത്തി. ജാർഖണ്ഡ് സ്വദേശിയായ നഹർ ദ്വീപ് മണ്ഡലാണ് (29) ഒഴുക്കിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കണ്ണമൂല അയ്യൻകാളി റോഡിൽ സഹോദരൻ സഹൽ ദ്വീപ് മണ്ഡൽ ഉൾപ്പടെ ജോലിചെയ്യുന്നവർക്കൊപ്പമായിരുന്നു താമസം. കൂടെയുള്ളവർ ഉറങ്ങി കിടക്കവേയാണ് കുളിക്കാൻ പോയത്. കാൽവഴുതി വെള്ളത്തിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ചാക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കൂബ ടീം ഉൾപ്പെടെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിർമ്മാണ ജോലിയ്ക്കായി 10വർഷം മുമ്പാണ് നഹർദീപും സംഘവും തിരുവനന്തപുരത്ത് എത്തിയത്.