veedinu-munnil-remani

കല്ലമ്പലം: മഴയിൽ വീട് ഭാഗീകമായി തകർന്നു. നഗരൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോയിക്കമൂല സുഭദ്രാലയത്തിൽ രമണിയുടെ വീടാണ് ഭാഗീകമായി തകർന്നത്. ഭർത്താവ് ഉപേക്ഷിച്ച രമണി കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. രണ്ട് മക്കളിൽ മൂത്തയാൾ സുഖമില്ലാതെ കിടപ്പിലാണ്. വീടിനായി പലതവണ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ഏതു സമയവും വീട് പൂർണമായും തകർന്ന് വീഴുമെന്ന ഭീതിയിലാണ് കുടുംബം.