general

ബാലരാമപുരം: വെള്ളായണി കാർഷിക കോളേജ് - കക്കാമ്മൂല ബണ്ട് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. വാഹനങ്ങൾക്ക് കടന്നുപോകാനാകാത്തവിധമാണ് റോഡിൽ വെള്ളം ഉയർന്നത്. കായലിലെ വെള്ളം റോഡ് കവിഞ്ഞ് ഒഴുകുകയാണ്. സമീപവാസികളോട് ജാഗ്രത പുലർത്താൻ പൊലീസ് നിർദ്ദേശിച്ചു. അടിയന്തര സഹായത്തിനായി കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് വെള്ളം കയറി തകരാറിലായതോടെ റോഡിൽ അകപ്പെട്ടത്.

വണ്ടിത്തടം ഭാഗത്ത് നിന്ന്- കാർഷിക കോളേജ്-പുന്നമൂട് ഭാഗത്തേക്കും വെടിവെച്ചാൻകോവിൽ-പുന്നമൂട്-കാക്കാമ്മൂല-കാർഷിക കോളേജ് ഭാഗത്തേക്കുമുള്ള ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി.