തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങിയതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
എല്ലാ ജില്ലകളിലും പാർട്ടി ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിക്കും. മഴക്കെടുതി എല്ലാവരും ഒരുമിച്ച് നേരിടണമെന്നും അതിന് ബി.ജെ.പി പ്രവർത്തകർ മുൻപന്തിയിലുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.ഹെൽപ്പ് ഡെസ്‌ക് സേവനത്തിനായി വിളിക്കേണ്ട നമ്പരുകൾ: 9633635757, 0471- 2333390