നെടുമങ്ങാട്:കേരള സർവകലാശാലയിൽ നിന്നും ഫിസിക്സ്ൽ പി.എച്ച്.ഡി നേടിയ അരുവിക്കര ഇറയംകോട് സുകന്യ ഭവനിൽ വി.ജി സുചിത്രയെ സി.പി.ഐ ഇറയംകോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇറയംകോട് വിക്രമന്റെയും പരേതയായ ഗീതയുടെയും മകളും പ്രശാന്ത്കുമാറിന്റെ ഭാര്യയുമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉപഹാരം സമ്മാനിച്ചു.ബ്ലോക്ക് ഡിവിഷൻ മെമ്പർ വി.വിജയൻ നായർ, വാർഡ് മെമ്പർ രേണുകരവി, പഞ്ചായത്ത് മെമ്പർമാരായ അജേഷ്, ഗീതാ ഹരികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.എ.റഹിം,അസിസ്റ്റന്റ് സെക്രട്ടറി മാവിറവിള രവി,ഇറയംകോട് ബ്രാഞ്ച് സെക്രട്ടറി ബി.എസ്.രാജീവ്കുമാർ എന്നിവർ പങ്കെടുത്തു.