jayasurya

മികച്ച സിനിമ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

തിരുവനന്തപുരം: 'വെള്ളം" എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്‌ക്ക് സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം. 'കപ്പേളയിൽ" മികച്ച പ്രകടനം കാഴ്ചവച്ച അന്ന ബെന്നാണ് മികച്ച നടി. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം:എന്നിവർ). 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മികച്ച സിനിമ. ഈ ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി. ശബ്ദരൂപകല്പനയ്ക്ക് ടോണി ബാബിവിനുൾപ്പെടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചന് മൂന്നു പുരസ്കാരം ലഭിച്ചു. ജോമോൻ ജേക്കബ്, സജിൻ എസ്. രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ എന്നിവരാണ് നിർമ്മാതാക്കൾ. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം.

സുഫിയും സുജാതയും എന്ന ചിത്രത്തിൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതിന് എം. ജയചന്ദ്രന് രണ്ടു പുരസ്‌കാരം ലഭിച്ചു. ആദ്യമായാണ് രണ്ടു സംഗീത പുരസ്കാരങ്ങൾ ഒരാൾക്കു ലഭിക്കുന്നത്.

മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ഷഹബാസ് അമനും (ഗാനങ്ങൾ: സുന്ദരനായവനേ-ഹലാൽ ലവ് സ്റ്റോറി,ആകാശമായവളെ -വെള്ളം), ഗായികയ്ക്കുള്ള പുരസ്കാരം നിത്യ മാമ്മനുമാണ് (സൂഫിയും സുജാതയും, ഗാനം-വാതുക്കല് വെള്ളരിപ്രാവ്).
മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അദ്ധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 2018ലും ജയസൂര്യയ്‌ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​ണ് ​അ​വാ​ർ​ഡ്.​വെ​ള്ളം​ ​സി​നി​മ​യി​ലൂ​ടെ​ ​സ​മൂ​ഹ​ത്തി​ന് ​വ​ലി​യൊ​രു​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​നാ​യി.
ജ​യ​സൂ​ര്യ

അ​വാ​ർ​ഡ് ​തീ​രെ​ ​പ്ര​തീ​ക്ഷി​ച്ചി​ല്ല.​ ​പ​രി​ഗ​ണ​ന​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ള്ള​താ​യി​പ്പോ​ലും​ ​ആ​രും​ ​പ​റ​ഞ്ഞു​കേ​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ആ​ഹ്ളാ​ദം​ ​അ​ട​ക്കാ​നാ​യി​ല്ല.
അ​ന്ന​ ​ബെൻ