കഴക്കൂട്ടം:തോന്നയ്ക്കൽ മഹാദേവ വിലാസം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും മേഖലാ കൺവീനർ പി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്തു.കരയോഗം പ്രസിഡന്റ് തോന്നയ്ക്കൽ രവി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.മോഹനകുമാരൻ നായർ സ്വാഗതം പറഞ്ഞു.കരയോഗം ഭാരവാഹികളായ എസ്. മോഹനകുമാർ, എം.മണിയൻപിള്ള, ബി.രഘുനാഥൻ നായർ, ജി.രാധാകൃഷ്ണൻ നായർ,കെ.ദിനേശ് കുമാർ, പി.കെ.പ്രേമകുമാരി,വൃന്ദ വിഷ്ണുമംഗലം,പത്മിനി അമ്മ തുടങ്ങിയവർ സംസാരിച്ചു. വനിതാ സമാജം ഭാരവാഹികളായി പത്മിനി അമ്മ (പ്രസിഡന്റ്),ബീന (സെക്രട്ടറി),ഇന്ദു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.