കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ രണ്ടുവീടുകൾ ശക്തമായ മഴയിൽ തകർന്നു. നഗരൂർ പഞ്ചായത്തിലെ കരിംപാലോട് സ്വദേശി ഗോമതിയുടെ ചരുവിളവീടാണ് പൂർണമായും തകർന്നത്. ശോച്യാവസ്ഥയിലായിരുന്ന വീട് കനത്തമഴയിൽ നിലംപതിക്കുകയായിരുന്നു. ഈ സമയത്ത് ഗോമതിയും ഭർത്താവും സമീപത്തെ വീട്ടിൽ അഭയം തേടിയിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ദർശനാവട്ടം വാർഡ് കോയിക്കമൂല സ്വദേശി രമണിയുടെ സുഭദ്രാലയം വീടിന്റെ ചുമരും തകർന്നു. രമണിയും മക്കളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.