പാറശാല: പാശാല പഞ്ചായത്തിലെ ഏഴ് ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) കഴിഞ്ഞ രണ്ട് മാസമായി നടപ്പാക്കി വന്ന ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര സമാപിച്ചു. ചെറുവാരക്കോണം വൈ.എം.സി.എ ഗ്രന്ഥശാലയിൽ നടന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മുല്ലനേഴി പുരസ്കാരം ലഭിച്ച കവി മുരുകൻ കാട്ടാക്കടയെ കെ. ജയകുമാർ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു. കവി സുമേഷ് കൃഷ്ണൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത, ബ്ലോക്ക് അംഗം വിനിതകുമാരി, പാറശാല വൈ.എം.സി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഒ ഡോ. രമേഷ് സ്വാഗതവും പ്രിൻസിപ്പൽ രാജദാസ് നന്ദിയും പറഞ്ഞു.