കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മൃഗാശുപത്രിയുടെ സേവനം വീടുകളിലെ വളർത്തുമൃഗങ്ങൾക്ക് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞദിവസം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയുടെ നാൽക്കാലിക്ക് രോഗബാധയു ണ്ടായതിനെതുടർന്ന് മൃഗാശുപത്രിയെ സമീപിച്ചെങ്കിലും ഡോക്ടർ വീട്ടിലെത്തി പരിശോധിക്കുവാൻ തയാറായില്ലെന്നും പകരം ഗുളികകൾ നൽകി ഉടമയെ തിരിച്ച് അയച്ചതായുമാണ് ആക്ഷേപം. നാൽക്കാലിയുടെ സ്ഥിതി മോശമായതിനെത്തുടർന്ന് ഉടമസ്ഥൻ വർക്കലയിൽ നിന്നും ആയിരം രൂപയോളം ചെലവഴിച്ച് മൃഗ ഡോക്ടറെ എത്തിക്കുകയും ട്രിപ്പ് ഉൾപ്പടെ നൽകി നാൽകാലിയുടെ ജീവൻ രക്ഷിക്കുകയുമായിരുന്നു. ഈ നടപടിക്കെതിരെ അഞ്ചുതെങ്ങ് നെടുങ്ങണ്ട പത്മാലയത്തിൽ സച്ചിൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.