kuttippallikkodam

വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പുതിയ കുട്ടിപ്പള്ളിക്കൂടവും, കരിയർ സ്റ്റുഡിയോയും പ്രവർത്തനം ആരംഭിച്ചു.

വിതുര പഞ്ചായത്തിൽ മണലി വാർ‌ഡിലെ കൊമ്പ്രൻ കല്ല് സെറ്റിൽമെന്റിലുള്ള ഇലവിൻ മൂട്ടിലാണ് പ്രവർത്തനം ആരംഭിച്ചു.

വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം വിതുര സ്‌കൂളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ. അൻവറിന്റെ മേൽനോട്ടത്തിലാണ് പുതിയ പള്ളിക്കൂടവും കരിയർ സ്റ്റുഡിയോയും പൂർത്തിയായത്. വിതുര ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റും വാർഡംഗവുമായ മഞ്ജുഷ ആനന്ദ് ആണ് രക്ഷാധികാരി.

എക്‌സൈസ് വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. വിതുര സ്റ്റേഷൻ ഹൗസ് ഒഫീസർ എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും റീജിയണൽ ഹെഡുമായ രമേശ് ചന്ദ്ര പ്രഭു കരിയർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. വിതുര സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ. സുരേന്ദ്രൻ പഠന കിറ്റുകൾ വിതരണം ചെയ്തു. എസ്.പി.സി.തിരുവനന്തപുരം റൂറൽ ജില്ലാ അസി.നോഡൽ ഓഫീസർ അനിൽ കുമാർ ടി. എസ്, എസ്. പി.സി.ഡ്രിൽ ഇൻസ്ട്രക്ടർ അൻസറുദ്ധീൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പ്രിയ. ഐ. വി. നായർ, ബി.കുമാർ,പൊലീസ് ഉദ്യോഗസ്ഥരായ ജയരാജ്,ജവാദ്, ഷീജ, മഹേഷ് ഇലവിന്മൂട്,​ ഊരു മൂപ്പൻ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.