വെള്ളറട: പനച്ചമൂടിനു സമീപം വേങ്കോട് നെടുംപാറയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ 7 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഒന്നിലധികം കൂറ്റൻ പാറകൾ അടങ്ങിയതാണ് നെടുംപാറ. കഴിഞ്ഞ ദിവസത്തെ ശക്തമഴയിൽ കുത്തിഒലിച്ചെത്തിയ വെള്ളത്തിലാണ് പാറയ്ക്ക് സ്ഥാനചലനം സംഭവിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് വാർഡ് മെമ്പർ ഷാമിന്റെ നേതൃത്വത്തിൽ സമീപവാസികളെ മാറ്റിപാർപ്പിച്ചത്.