vld-4

വെള്ളറട: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ആഭരണവും പണവും തട്ടിയ യുവാവ് പിടിയിൽ. ചെറിയകൊല്ല പുന്നാങ്കര വാർവിളാകത്ത് വീട്ടിൽ അനുവാണ് അറസ്റ്റിലായത്. ഒരുവർഷത്തിലേറെയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ സ്വർണവും പണവും ഇയാൾ പലപ്പോഴായി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. വെള്ളറട സി.ഐ എം.ആർ. മൃതുൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്‌തു.