d

തിരുവനന്തപുരം: ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ആരെന്ന ചോദ്യത്തിനുത്തരമാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ബാല പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ഐ.ബി. സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദ്, സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നിംസ് ജനറൽ മാനേജർ ഡോ. കെ.എ. സജു, കലാപ്രേമി ബഷീർ ബാബു, അഡ്വ. എസ്. ജലീൽ മുഹമ്മദ്, മുഹമ്മദ് ആസിഫ്, സി.ആർ. ഉദയകുമാർ എന്നിവർ സംസാരിച്ചു.