veedu-

ചിറയിൻകീഴ്: ശക്തമായ മഴയിൽ മേൽകടയ്ക്കാവൂർ ഗുരു വിഹാർ എസ്.എസ് ഭവനിൽ സുരേഷിന്റെ വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. സുരേഷ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പിറകുവശത്തുള്ള അടുക്കള ഉൾപ്പെടുന്ന രണ്ടു മുറികളാണ് നിലംപൊത്തിയത്. ഗുരു വിഹാർ പുതിയാർമൂല ലക്ഷം വീട് കോളനിയിൽ മഞ്ജുവിന്റെ വീടും മഴയിൽ ഭാഗികമായി തകർന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, വാർഡ് മെമ്പർ രേണുക, വില്ലേജ് അധികൃതർ തുടങ്ങിയവർ വീടുകൾ സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു.