photo

നെടുമങ്ങാട്:ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ കരിയർ ഗൈഡൻസിൽ പഠിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ യുണൈറ്റഡ് ലൈബ്രറി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു.ആനാട് ഗ്രാമപ്പഞ്ചായത്ത് മെമ്പർ ഇരിഞ്ചയം സനൽ ഉദ്ഘാടനം ചെയ്തു.രജിസ്ട്രേഷൻ വകുപ്പിൽ എൽ.ഡി ടൈപ്പിസ്റ്റായി നിയമനം ലഭിച്ച സുജിത്,പൊലീസ് വകുപ്പിൽ ഡ്രൈവർ തസ്തികയിൽ പ്രവേശിച്ച ആന്റോ,ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ പ്രവേശിച്ച ഷിമ എന്നിവർ ആദരവ് ഏറ്റുവാങ്ങി.നിപിൻ.ടി.എസ് നന്ദി പറഞ്ഞു.