വെമ്പായം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വട്ടപ്പാറ കണക്കോട് പതിനാറാം കല്ലിന് സമീപം വീടിനു പുറകു വശത്തെ 50 അടിയിലേറെ ഉയരമുള്ള മൺ ഭിത്തി ഇടിഞ്ഞു വീണു. കണക്കൊട് സരസ്വതി വിലാസത്തിൽ സുഭാഷിന്റെ വീടിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. മൺ ഭിത്തി വീണ് വീടിന്റെ പുറകു വശം പൂർണമായും തകർന്നു. സുഭാഷിന്റെ വീടിനോട് ചേർന്ന് ഉണ്ടായിരുന്ന കോഴിക്കൂടും 100 കോഴികളും മണ്ണിനടിലായി. തൊട്ടടുത്ത കൃഷണ പ്രഭയിൽ ശ്രീകലയുടെ വീട് അപകടാവസ്ഥയിലായി. കിണർ ഇടിഞ്ഞ് താണു. മൺ ഭിത്തി ഇടിയുന്ന ശബ്ദം കേട്ട നാട്ടുകാർ സംഭവ സ്ഥലത്തേയ്ക്ക് ഓടി എത്തുകയും വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി പർപ്പികുകയും ചെയ്തു. അതിനാൽ വലിയ അപകടം ഒഴിവായി. ഇടിഞ്ഞു വീണ കുന്നിന് മുകളിൽ ശ്രീകലയുടെ കുടുംബ വീട് അപകട നിലയിലാണ്. മന്ത്രി ജി. ആർ. അനിൽ, നെടുമങ്ങാട് ആർ.ഡി.ഒ പഞ്ചായത്ത് അധികൃതർ എന്നിവർ സംഭവ സ്ഥലത്തെത്തി.