നെടുമങ്ങാട്: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. പാപ്പനംകോട് സ്വദേശി അനീഷിനെയാണ് (35) വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ മറ്റ് വീടുകളിൽ ജോലിക്ക് പോകുന്ന സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഈയിടയും ഇളയ സഹോദരനെ മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളികേട്ടെത്തിയ വീട്ടുടമയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. വീട്ടുടമ കുട്ടിയുടെ അമ്മയോട് പറഞ്ഞിട്ടും അനീഷ് ഉപദ്രവം തുടർന്നതോടെ അമ്മൂമ്മയെ വിവരം ധരിപ്പിക്കുകയും ഇവർ ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് വലിയമല പൊലീസ്‌ കേസെടുത്ത് അനീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.