തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 9ന് തുടക്കംകുറിച്ച ആഗോള കത്തോലിക്കാസഭയുടെ 16ാമത് സാധാരണ സിനഡിന്റെ അതിരൂപതാതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ അതിരൂപതാ അദ്ധ്യക്ഷൻ ഡോ. സൂസപാക്യം മെത്രാപ്പൊലീത്ത ദിവ്യബലിയർപ്പിച്ച് നിർവഹിച്ചു.
വികാരി ജനറൽ മോൻസ് സി. ജോസഫ്, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ പീറ്റർ, കത്തീഡ്രൽ വികാരി മോൻസ് നിക്കോളാസ്.ടി, ജുഡീഷ്യൽ വികാരി ഫാ. ജോസ്.ജീ, ഫൊറോന വികാരി ഫാ. ഹൈസന്ത്.എം.നായകം എന്നിവർ പങ്കെടുത്തു.