ആര്യനാട്:ശക്തമായ മഴയിൽ മലയോര മേഖലയിൽ നാല് വീടുകൾക്ക് നാശം.ഉഴമലയ്ക്കൽ മാണിക്യപുരം അഭിനവ് ഭവനിൽ ആർ.അജയൻ,പരുത്തിക്കുഴി കുന്നുപുറം സ്വദേശി അജയൻ,ആര്യനാട് ഇറവൂർ കൂന്താണി തടത്തരികത്ത് വീട്ടിൽ ബി.സരസ്വതിയമ്മ,വെള്ളനാട് വെളിയന്നൂർ ഉള്ളൂർക്കോണം ആറ്റുകര പുത്തൻ വീട്ടിൽ റോബർട്ട് എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. പിൻവശത്തെ മണ്ണ് വീട്ടിൽ വീണ് മാണിക്യപുരം സ്വദേശി അജയന്റെ വീടിന്റെ അടുക്കള ചുമരിനും നാശം സംഭവിച്ചു. പരുത്തിക്കുഴി സ്വദേശി അജയന്റെ വീടിന്റെ ചുമർ ഇടിഞ്ഞുവീണു.സരസ്വതിഅമ്മയുടെ വീട് മഴയിൽ പൂർണമായും തകർന്നു.മേൽക്കൂര ഉൾപ്പെടെ നിലംപെ‌ാത്തി.റോബർട്ടിന്റെ വീടിന്റെ പിൻവശം ഇടിഞ്ഞു വീണു.