meghna-raj

കന്നഡ സിനിമയിലെ പ്രിയതാരം ചിരഞ്ജീവി സർജയുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മേഘ്‌ന രാജ്. എല്ലായിപ്പോഴും കഷ്ടതകളിൽ നിന്ന് മാത്രമെ വിജയം നേടാൻ കഴിയു. ഓരോ അഗ്നി പരീക്ഷണങ്ങളും ജീവിതത്തിൽ വലിയ കാര്യങ്ങൾ നേടിയെടുക്കാനുള്ള ചവിട്ടുപടികളാണ്.

meghna-raj

അതൊരിക്കലും നിസ്സാരമായി കാണരുത്. എല്ലാ പ്രതീക്ഷകളും മങ്ങുകയും ജീവിതം നിശ്ചലമാവുകയും ചെയ്യുമ്പോൾ ആ തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്രയും. എന്റെ ജീവനും വെളിച്ചവും നീയാണ് എന്ന കുറിപ്പോടെയാണ് മേഘ്‌ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ പുതിയ ചിത്രം ആരംഭിക്കുന്നതിന്റെ വിശേഷങ്ങളും മേഘ്ന ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

meghna-raj

രാജ്ഞിയെപോലെ അതിമനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. രാജവേഷങ്ങൾ ധരിച്ച് ഗാംഭീര്യത്തോടെയിരിക്കുന്ന ചിരുവിന്റെ ചിത്രത്തിനരികിൽ പ്രണയാർദ്രമായി അദ്ദേഹത്തെ നോക്കി നിൽക്കുകയാണ് മേഘ്‌ന. സിംഹാസനത്തിലിരിക്കുന്ന മേഘ്നയെക്കണ്ട് രാജകുമാരിയല്ലെന്ന് പറയാനാവുമോ എന്നാണ് ആരാധകർ കമന്റ്ബോക്സിൽ കുറിച്ചിരിക്കുന്നത്. ചുവപ്പും പച്ചയും കോംപിനേഷനിലുള്ള സാരിയും അതിന് ചേരുന്ന ട്രഡി ഷണൽ ആഭരണങ്ങളുമാണ് മേഘ്‌ന അണിഞ്ഞിരിക്കുന്നത്.