nb

വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളവും പരിസരവും കാടു കയറിയ നിലയിലായിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് പരാതി. നിത്യേന നൂറിൽപ്പരം ഭക്തജനങ്ങളാണ് ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ എത്തുന്നത്.

ക്ഷേത്രക്കുളവും പരിസരവും ദേവസ്വം അധീനതയിൽ ആയതിനാൽ നഗരസഭയ്ക്ക് ഉത്തരവാദിത്വമില്ലെന്നാണ് പറയുന്നത്. ദേവസ്വം ഓഫീസ് പരിസരമാകെ വ്യാപിച്ച് കിടക്കുന്ന വള്ളിപ്പടർപ്പുകൾ നീക്കാൻ ദേവസ്വം അധികൃതരും തുനിയുന്നില്ലെന്നാണ് ആക്ഷേപം. കൊവിഡ് കാരണം രണ്ടുതവണ കർക്കടക വാവ് ചടങ്ങുകൾ പാപനാശത്ത് മുടങ്ങിയതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ നടക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണയും ഉണ്ടായില്ല. നിലവിലെ പ്രധാന റോഡുകൾ മാത്രം ശുചീകരിച്ചാൽ മതിയെന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ച നിർദ്ദേശമെന്നും പറയുന്നു. ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തോട് ചേർന്നുള്ള ഒട്ടുമിക്ക ദേവസ്വം ഭൂമികളും കാട് കയറിയ നിലയിലാണ്. ഇവ വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

ഒഴുക്കുനിലച്ച് ചക്രതീർത്ഥക്കുളവും

ചക്രതീർത്ഥ കുളത്തിനോടനുബന്ധിച്ചുള്ള നീർച്ചാലുകൾ ഒഴുക്ക് നിലച്ച നിലയിലാണ്. ക്ഷേത്രക്കുളത്തിലെ അധികജലം ഒഴുക്കിവിട്ടിരുന്ന നീർച്ചാലുകളാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയും കാടുപിടിച്ചും കിടക്കുന്നത്. ജനങ്ങൾ ഏറെ ആശ്രയിക്കുന്ന വർക്കല ക്ഷേത്രക്കുളത്തിന്റെ ചുറ്റുപാടും കാട് മൂടിയ നിലയിലാണ്. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ക്ഷേത്രപരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർ തയാറാകാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികളും കാടുകയറി കിടക്കുന്ന ദേവസ്വം ഭൂമിയുടെ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കാടുകയറിയത്

ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ചക്ര തീർത്ഥക്കുളം, പാത്രക്കുളം, ക്യാമ്പ് ഷെഡ്, ദേവസ്വം ഓഫീസിന്റെ പരിസരവും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാട്ടുചെടികളും വള്ളിപ്പടർപ്പും ഒരാൾ പൊക്കത്തിൽ പടർന്നുപന്തലിച്ചിട്ട്‌ ഏകദേശം ഒരു വർഷത്തോളമാകുന്നു.

ചക്ര തീർത്ഥക്കുളത്തിനോടനുബന്ധിച്ചുള്ള പാത്രക്കുളവും മാലിന്യങ്ങൾ നിറഞ്ഞ് കൊതുക് വളർത്തൽ കേന്ദ്രമായി