വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു അപകടം, ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വെഞ്ഞാറമൂട് ഗുരുമന്ദിരത്തിന് സമീപത്തായിരുന്നു അപകടം.
വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന സിഫ്ട് കാറാണ് അപകടത്തിൽപ്പെട്ടത്. ആറ്റിങ്കര പള്ളിയിൽ തീർത്ഥാടനത്തിന് പോയി മടങ്ങവെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.