tg

വർക്കല: ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ വടക്കേ വലിയവിളാകം വീട്ടിൽ അഡ്വ. എം.ശിവപ്രസാദിനെ (60) ആണ് ഇന്നലെ രാവിലെ 6 മണിയോടെ കാപ്പിൽ റെയിൽവേ സ്റ്റേഷന് വടക്ക് മൂലക്കട ഭാഗത്തുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ. റീന. മക്കൾ: ശിൽപ, ശിവപ്രിയ.