നെയ്യാറ്റിൻകര: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരികെ നൽകി കടയുടമ മാതൃകയായി. നെയ്യാറ്റിൻകര കൂട്ടപ്പന നൗഷാദ് മൻസിലിൽ നൗഷാദിനാണ് തന്റെ കടയുടെ മുന്നിൽ നിന്ന് ഫോൺ ലഭിച്ചത്. ഉടൻ തന്നെ വിവരം നെയ്യാറ്റിൻകര പൊലീസിൽ അറിയിച്ചു. സബ് ഇൻസ്‌പെക്ടർ സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മഞ്ചവിളാകം പ്ലാൻകാല പുതുവൽ വീട്ടിൽ വിജയകുമാറിന്റേതാണ് ഫോണെന്ന് കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെ വിളിച്ചുവരുത്തി ഫോൺ കൈമാറുകയായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായിരുന്ന നൗഷാദ് ജോലിക്കിടയിൽ കളഞ്ഞുകിട്ടിയ പണവും തിരികെ നൽകി മാതൃക കാണിച്ചയാളാണ്.