kuzhakade

മലയിൻകീഴ്:കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ അന്നദാന മണ്ഡപത്തിനുള്ള കൃഷ്ണശില കുമ്മനം രാജശേഖരൻ ഏറ്റുവാങ്ങി ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ശിലാസ്ഥാപനം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു,കെ.പി.സി.സി.നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ,ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ സി.സുനിൽകുമാർ, പ്രസിഡന്റ് ടി.വിജയകുമാർ,സെക്രട്ടറി ജി.വിനോദ് കുമാർ,ട്രഷറർ ബാലചന്ദ്രൻനായർ,മാതൃസമിതി പ്രസിഡന്റ് അനിത,സെക്രട്ടറി ലത എന്നിവർ പങ്കെടുത്തു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ യുവതികൾക്ക് സൗജന്യ വിവാഹത്തിനും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ആറാട്ടിന് അനുഗമിക്കുന്ന ഭക്തർക്ക് ആചാരപ്രകാരം അന്നദാനം നൽകുന്നതിനുമാണ് ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹകരണത്തോടെ പുതിയ മണ്ഡപം നിർമ്മിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.