തിരുവനന്തപുരം: ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കാത്തലിക് സിറിയൻ ബാങ്ക് പ്രതിനിധികൾ മാനേജിംഗ് ഡയറക്ടർ സി.വി. രാജേന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തി. ധനകാര്യ അഡി. ചീഫ് സെക്രട്ടറി ആർ.കെ. സിംഗും പങ്കെടുത്തു.
ചർച്ചയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.