നെയ്യാറ്റിൻകര:ശമ്പള പരിഷ്കരണം ഉടനടി നടപ്പിലാക്കുക,സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക,താത്കാലിക ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.എസ്.സാബുവിന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു.ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി എസ്.ജി.സജി,സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എൻ.എസ്.ദിലീപ്, അസോസിയേഷൻ ഭാരവാഹികളായ എൻ.കെ.രഞ്ജിത്ത്, എൻ.എസ്.വിനോദ് , ജി.ജിജോ, കുമാരി സുമ, കെ.പി.ദീപ, രശ്മി രമേഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രകടനത്തിന് ശേഷം ജീവനക്കാർ എ.ടി.ഒയ്ക്ക് നവംബർ അഞ്ചിലേക്കുള്ള പണിമുടക്ക് നോട്ടീസ് കൈമാറി.