വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ രാമാനുജൻ മാത്‌സ് ഇന്നവേഷൻ സെന്റർ ആരംഭിച്ചു. എസ്.എൻ.വി എച്ച്.എസിലെ റിട്ട അദ്ധ്യാപകൻ എസ്.ഗോപിനാഥൻനായർ ഉദ്ഘാടനം നിർവഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ, പ്രിൻസിപ്പൽ ഡോ.എസ്.പൂജ, മാത്‌സ് വിഭാഗം മേധാവി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പാശ്ചാത്യ രീതിയിൽ നിന്നും വേറിട്ട് നൂതന ആശയങ്ങൾ ഉൾപ്പെടുത്തി ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ സർഗവാസന പരിപോഷിപ്പിച്ച് അന്തർദേശീയ തലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്റർ തുടങ്ങിയിട്ടുളത്.