 21 ദുരിതാശ്വാസ ക്യാമ്പുകളിൽ 582 പേർ

തിരുവനന്തപുരം: ജില്ലയിൽ മഴ ശമിച്ചതോടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വാമനപുരം, കിള്ളിയാർ, കരമനയാർ, നെയ്യാർ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഇന്നലെ താഴ്ന്നത് തീരപ്രദേശത്തുള്ളവർക്ക് ആശ്വാസമായി. പേപ്പാറ, നെയ്യാർ ഡാം, അരുവിക്കര എന്നീ ഡാമുകൾ നിയന്ത്രിതമായാണ് തുറന്നിട്ടുള്ളത്. കാറ്റിൽ കടപുഴകിയ മരങ്ങളും ഒടിഞ്ഞുവീണ ചില്ലകളും നീക്കം ചെയ്‌തു.

ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതി വിലയിരുത്താൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 582 പേരാണ് കഴിയുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ 82 കുടുംബങ്ങളിലെ 206 പേരും തിരുവനന്തപുരം താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ 33 കുടുംബങ്ങളിലെ 79 പേരും ചിറയിൻകീഴ് താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 68 കുടുംബങ്ങളിലെ 273 പേരുമാണുള്ളത്. നെടുമങ്ങാട് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളിലെ 24 പേരുണ്ട്.

തിരുവനന്തപുരം താലൂക്കിലെ

ദുരിതാശ്വാസ ക്യാമ്പുകൾ

എം.എൻ.എൽ.പി.എസ് കല്ലിയൂർ,ഗവൺമെന്റ് വെൽഫെയർ എൽ.പി.എസ് കോലിയക്കോട്, ഈഞ്ചയ്ക്കൽ

യു.പി.എസ്,ഗവൺമെന്റ് ജി.എച്ച്.എസ് കാലടി,

നെയ്യാറ്റിൻകര താലൂക്കിലെ

ദുരിതാശ്വാസ ക്യാമ്പുകൾ

പെരുങ്കടവിള വില്ലേജ് തൊട്ടവാരം അങ്കണവാടി, ജി.എച്ച്.എസ് കാഞ്ചാംപഴിഞ്ഞി, മലങ്കാണി ചർച്ച് ചെമ്പരുതിവിള, സായ് കൃഷ്ണ സ്‌കൂൾ ചെങ്കൽ, അമരവിള എൽ.എം.എസ്.എൽ.പി.എസ്,ഇ.എം.എസ് ലൈബ്രറി കൊല്ലയിൽ,ജി.എൽ.പി.എസ് പൂവാർ, കൊല്ലവംവിള എൽ.എം.എസ് എൽ.പി.എസ്, അമരവിള എൽ.എം.എസ് എ.പി.എസ്, ജി.എൽ.പി.എസ് വെങ്കുഴി

ചിറയിൻകീഴ് താലൂക്കിലെ

ദുരിതാശ്വാസ ക്യാമ്പുകൾ

ജി.എൽ.പി.എസ് പടനിലം, രാമച്ചംവിള എൽ.പി.എസ് ആറ്റിങ്ങൽ, ജി.എൽ.പി.എസ് കുന്നുവാരം, എസ്.എൻ.വി.യു.പി.എസ് പുരവൂർ

നെടുമങ്ങാട് താലൂക്കിലെ

ദുരിതാശ്വാസ ക്യാമ്പുകൾ

ആനാക്കുടി സ്‌കൂൾ വാമനപുരം, വഞ്ചുവം അങ്കണവാടി, പൊന്മുടി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ്