photo

നെടുമങ്ങാട്:വേങ്കവിള എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും അവാർഡ് ദാനവും ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.വി.എ ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എം.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി/ പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.ഭാരവാഹികളായി കെ.വിജയമോഹനൻ നായർ (പ്രസിഡന്റ്),ജെ.സുരേന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), ഡി.രവീന്ദ്രൻ നായർ (സെക്രട്ടറി),ജി.മുരളീധരൻ നായർ (ജോയിന്റ് സെക്രട്ടറി), ഡി.വിജയൻ നായർ (ട്രഷറർ) എന്നിവരെയും, വനിതാസംഘം ഭാരവാഹികളായി കെ.എസ് ജയശ്രീ (പ്രസിഡന്റ്),എൻ.ആർ രജനി (വൈസ് പ്രസിഡന്റ്),പി.എൽ രാജി (സെക്രട്ടറി),പി.സുജ (ജോയിന്റ് സെക്രട്ടറി),എസ്.ലതാകുമാരി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.