veedu-thakarnna-nilayil

കല്ലമ്പലം: ശക്തമായ മഴയിൽ വയോധികയുടെ വീട് തകർന്നു. ഒറ്റൂർ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ ഞെക്കാട് കല്ലുമലയിൽ മല്ലികയുടെ വീടാണ് തകർന്നത്. മല്ലിക ഇവിടെ ഒറ്റയ്ക്കാണ് താമസം. ശനിയാഴ്ച മഴ ശക്തമായപ്പോൾ മകൾ വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെ തിരിച്ചുവന്ന് നോക്കുമ്പോഴാണ് വീട് തകർന്ന നിലയിൽ കണ്ടത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. 20 വർഷത്തിലധികം പഴക്കമുള്ള കോൺക്രീറ്റ് വീടാണ് തകർന്നത്. പഞ്ചായത്ത്‌, വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.