മലയിൻകീഴ്: നെയ്യാറിൽ നിന്നുള്ള പ്രധാന കൈവഴിയായ മാറനല്ലൂർ പഞ്ചായത്തിലെ മണ്ണടിക്കോണം കനാലിലേക്ക് സമീപത്തെ കരയിടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കനാലിന്റെ ഒരുവശത്തുള്ള മണ്ണടിക്കോണം സി.എസ്.ഐ ചർച്ച് റോഡിന്റെ ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ കനാലിലെ നീരൊഴുക്ക് നിലച്ചു. റോഡിന്റെ ഒരുവശം ഇടിഞ്ഞുവീണതോടെ ഇതുവഴി യാത്രചെയ്യുന്നവരും ഭീതിയുടെ നടുവിലാണ്. 60 അടിയിലേറെ ഉയരമുള്ള കരഭാഗമാണ് കനാലിലേക്ക് ഇടിഞ്ഞുവീണത്.