prati

നെയ്യാറ്റിൻകര: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പിൽ സ്വദേശി അജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സമീപവാസിയായ ദാസാണ് അറസ്റ്റിലായത്. അജിയും ദാസിന്റെ സഹോദരനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം കാരണം ദാസ് അജിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നെയ്യാറ്റിൻകര എസ്.ഐ മീനുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.