തിരുവനന്തപുരം: നികുതിപ്പണം തട്ടിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നഗരസഭാ കാര്യാലയം ഉപരോധിച്ചു. ബി.ജെ.പി കൗൺസിലർമാർ നഗരസഭാ ഓഫീസിനുള്ളിൽ 20 ദിവസമായി തുടരുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഉപരോധം. സംസ്ഥാന പ്രസിഡന്റ് പ്രഭുൽകൃഷ്ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നന്ദു പാപ്പനംകോട്, കവിത സുഭാഷ്, ജയ രാജീവ്, ബി.ജെ.പി നഗരസഭാ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വൈസ് പ്രസിഡന്റ് കരമന അജിത്ത്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, നേതാക്കളായ വിജയൻ തോമസ്, വെങ്ങാനൂർ സതീഷ്, കൗൺസിലർമാരായ തിരുമല അനിൽ, ചെമ്പഴന്തി ഉദയൻ, സിമി ജ്യോതിഷ്, എസ്.ആർ. ബിന്ദു, ആശാനാഥ്, വി.ജി. ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നു: എം.എം. ഹസൻ
നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന സമരം
മതേതരത്വം തകർക്കുന്നുവെന്ന് ആരോപിച്ച് ജനശ്രദ്ധ തിരിക്കാനും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനുമാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന്
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു. ശ്രീകൃഷ്ണ ജയന്തിയും ഉറിയടിയും ആഘോഷിക്കുന്നവർ യു.ഡി.എഫ് നടത്തിയ പ്രതീകാത്മക ഹോമത്തെ അധിക്ഷേപിക്കുന്നത് ഇരട്ടത്താപ്പാണെന്നും യു.ഡി.എഫ് നടത്തുന്ന കൂട്ടസത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ, എം.എ. വാഹീദ്, ബീമാപ്പള്ളി റഷീദ്, തോന്നക്കൽ ജമാൽ, മൺവിള രാധാകൃഷ്ണൻ, കെ.എസ്. സനൽകുമാർ, കൗൺസിലർമാരായ പി. പദ്മകുമാർ, ജോൺസൺ ജോസഫ്, നേതാക്കളായ കൈമനം പ്രഭാകരൻ, എം. ശ്രീകണ്ഠൻ നായർ, പേട്ട അനിൽ, പാളയം ഉദയകുമാർ, ആർ. ഹരികുമാർ, പൊറ്റയിൽ ബാലകൃഷ്ണൻ നായർ, ആബേൽ തുടങ്ങിയവർ പങ്കെടുത്തു.