തിരുവനന്തപുരം: നിർമ്മാണ ക്ഷേമനിധി ബോർഡിന്റെ ആസ്‌തി 2016ലെ 1225 കോടിയിൽ നിന്ന് ഇപ്പോൾ 51 കോടിയായി കുറഞ്ഞത് അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവർഷമായി തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത സംസ്ഥാന പ്രസിഡന്റ് ജി. സുബോധൻ പറഞ്ഞു.
ജനറൽ സെക്രട്ടറി ജി. ജയപ്രകാശ് അദ്ധ്യക്ഷനായി. പി.ആർ. അയ്യപ്പൻ, ദിവാകരൻ നായർ, എം. അസൈനാർ, ജെസി, നാരായണൻ, അനീഷ്, കുമാരൻ, അമീർ, വി.പി. ജോർജ്, മോഹൻദാസ് ഉണ്ണിമഠം, ഉഷാമണി, വി.സി. വിജയൻ, കെ. ശശി, ഷാജി കുളനട, പി.ആർ. പ്രസാദ്, പി.പി. കരുണാകരൻ മാസ്റ്റർ, യു. വിനിൽകുമാർ, ജഗദീശ് തുടങ്ങിയവർ സംസാരിച്ചു.