തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്ലോബൽ ഹാൻഡ് വാഷിംഗ് ദിനവും ആചരിച്ചു. ' നമ്മുടെ ഭാവി കൈകളിലാണ് നമുക്ക് ഒന്നിച്ച് മുന്നേറാം' എന്ന സന്ദേശം പങ്കുവച്ചുകൊണ്ട് ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ അദ്ധ്യക്ഷനായി. അണുബാധ നിയന്ത്രണം സംബന്ധമായ വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ഷറീക്ക് പി.എസ്, ഡോ. വിഷ്ണു ആർ.എസ്, ഡോ. മൃണാൾ ശിവദാസൻ പിള്ള, ഡോ. അനൂപ് എസ്.പിള്ള എന്നിവർ സംസാരിച്ചു.