കോവളം:പ്രവാചക തിരുമേനി മുഹമ്മദ് നബിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് നബിദിന ഘോഷയാത്ര നടത്തി.വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്തും സിറാജുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയും സംയുക്തമായി നടത്തിയ നബി ദിന ഘോഷയാത്രയ്ക്ക് തെക്കും ഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം യഹ്യ ബാഖവി, പ്രസിഡന്റ് എച്ച് എ റഹ്മാൻ, സെക്രട്ടറി യു സുധീർ, മദ്രസ സദർ മുഅല്ലിം സുലൈമാൻ സഖാഫി, സദഖതു ള്ള മന്നാനി, മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് നിസാമുദ്ദീൻ, സെക്രട്ടറി മാഹീൻ തുടങ്ങിയവർ നേതൃത്വം നൽകി.വിഴിഞ്ഞം സിറാജ് നഗറിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ബീച്ച് റോഡ്, വിഴിഞ്ഞം ജംഗ്ഷൻ, തിയേറ്റർ ജംഗ്ഷൻ,ആഴാകുളം,ഹാർബർ റോഡ് വഴി സിറാജ് നഗറിൽ സമാപിച്ചു.