തിരുവനന്തപുരം:നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ ഒഴിവാക്കണമെന്ന വിടുതൽ ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ ആവശ്യപ്പെട്ടു.ഇൗ ആവശ്യമുന്നയിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനിൽ വട്ടപ്പാറ,നിസാം ചിതറ,സംസ്ഥാന എക്സി. അംഗങ്ങളായ എൻ.രാജ് മോഹൻ,ജി.ആർ.ജിനിൽ ജോസ്,ബിജു തോമസ്,ഡി.സി.സി. വൈസ് പ്രസിഡന്റ് കടകംപളളി ഹരിദാസ്, ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ട്രഷറർ എ.ആർ.ഷമീം എന്നിവർ സംസാരിച്ചു.