mani

വെമ്പായം: കാൽ വഴുതി തോട്ടിൽ വീണ് ചികിത്സയിലായിരുന്ന ചീരാണിക്കര വെട്ടുപാറ വെട്ടുതോട്ടിൽ പുത്തൻ വീട്ടിൽ മണികണ്ഠൻ നായർ (66) മരിച്ചു. ഞായറാഴ്ച രാത്രി കടയിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ പെട്ട മണികണ്ഠനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സതികുമാരി. മക്കൾ: പ്രശാന്ത്, പ്രവീൺ.