കഴക്കൂട്ടം: വിവിധ കേസുകളിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മൺവിള മാണിക്കൽ സ്വദേശികളായ രതീഷ് (41), പ്രകാശ് (48) എന്നിവരാണ് പിടിയിലായത്.

രതീഷിന് കൊലപാതകമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23ഓളം കേസുകൾ നിലവിലുണ്ട്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് കക്കുടുവൻ പ്രകാശ്. ഇവർക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. മൺവിള, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നാണ് ഇരുവരെയും അസി.കമ്മിഷണർ സി.എസ്.ഹരി, കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീൺ എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസുമുദ്ദീൻ, സുജിത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.