ksrtc

തിരുവനന്തപുരം: നവംബർ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) വർക്കിംഗ് പ്രസിഡന്റ് ആർ.ശശിധരനും വൈസ് പ്രസിഡന്റ് ആർ.അയ്യപ്പനും അറിയിച്ചു.

ശമ്പളപരിഷ്കരണം നടപ്പിലാക്കുക, സിഫ്ട് കമ്പനി ഉപേക്ഷിക്കുക, കുടുതൽ ബസുകൾ നിരത്തിലിറക്കുക, 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക, എംപാനലുകാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.