അശ്വതി: അത്ഭുതകരമായ വാർത്തകൾ കേൾക്കാനിടയാകും. കർമ്മമണ്ഡലത്തിൽ അപൂർണത. ഉൗഹക്കച്ചവടത്തിൽ അമിത ലാഭം. കലാസാഹിത്യ പ്രവർത്തനങ്ങളിൽ പ്രശസ്തി.
ഭരണി: ഭരണ നിർവഹണാധികാരികളിൽനിന്ന് സഹായ ആനുകൂല്യങ്ങളും സുരക്ഷിതത്വവും ലഭിക്കും. പ്രകൃതിക്ഷോഭം നിമിത്തം നാശനഷ്ടങ്ങൾ പലവിധത്തിലും ഉണ്ടാകും.
കാർത്തിക: കൃഷിനാശമുണ്ടാകാൻ സാദ്ധ്യതയുണ്ട്. നാൽക്കാലിനാശം, യന്ത്രത്തകരാറുമൂലം ധനനഷ്ടം. അന്യഗൃഹവാസം എന്നിവ അനുഭവിക്കും.
രോഹിണി: രോഗാവസ്ഥ കാരണം ധനവ്യയമുണ്ടായേക്കാം. അന്യഗൃഹവാസം, കുടുംബാംഗങ്ങൾക്കുണ്ടാകുന്ന ദുരവസ്ഥ, ജലഭയം, യാത്രാതടസം, ബന്ധുജനസഹായം.
മകയിരം: മക്കളുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങളെടുക്കും. ബന്ധുജന സമാഗമം, ഇഷ്ടജന സഹവാസം, വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കൽ.
തിരുവാതിര: തിരികെ ലഭിക്കുകയില്ലെന്ന് കരുതിയിരുന്ന വസ്തുക്കളും ധനവും പലിശസഹിതം തിരികെ ലഭിക്കും. പ്രകൃതിക്ഷോഭംമൂലം ധനനഷ്ടം സംഭവിക്കുകയും മരണത്തെ മുന്നിൽ കാണുകയും ചെയ്യാനിടയുണ്ട്.
പുണർതം: പുണ്യക്ഷേത്രങ്ങളോ ദേവാലയങ്ങളോ സന്ദർശിക്കുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്യും. നേത്രോദര രോഗങ്ങൾ പിടിപെടും. പരീക്ഷാദികളിൽ ഉന്നത വിജയം.
പൂയം: പൂർണമനസോടെയുള്ള പ്രവൃത്തികൾ ചെയ്യാത്തതുമൂലം കഷ്ടനഷ്ടങ്ങൾക്ക് ലക്ഷണമുണ്ട്. വെള്ളപ്പൊക്കക്കെടുതികൾ, കൊടുങ്കാറ്റുമൂലം ഗൃഹത്തിന് കേടുപാടുകൾ സംഭവിക്കൽ, സർക്കാർ സഹായം എന്നിവ പ്രതീക്ഷിക്കാം.
ആയില്യം :ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കും.
മകം: മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് വെറുതെ ശത്രുതയ്ക്ക് പാത്രമാകുന്നതാണ്. അയൽക്കാരിൽനിന്നും ദോഷാനുഭവമുണ്ടാകും.
പൂരം: പൂജാദി കാര്യങ്ങൾക്കായി സമയവും ധനവും വേണ്ടത്ര ചെലവഴിക്കും. വിദേശ ജോലി, കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം, സാമ്പത്തിക വിഷമം.
ഉത്രം: ഉത്തരം കിട്ടാതെ ചില ചോദ്യങ്ങൾ മനസിനെ അലട്ടിക്കൊണ്ടിരിക്കാനിടയുണ്ട്. വ്യവസായം, വാണിജ്യമാന്ദ്യം , മേലധികാരികളിൽനിന്ന് ശാസനകൾ അനുഭവപ്പെടൽ, തീർത്ഥാടനം, പ്രശസ്തി എന്നിവ ഫലം.
അത്തം: അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കുകമൂലം വലിയ അപകടങ്ങളിൽനിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെടും. തൊഴിലിൽ അഭിവൃദ്ധി. പ്രതീക്ഷയിൽ കവിഞ്ഞ് വരുമാനം.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. ഭാഗ്യക്കുറിക്കോ ചിട്ടിയോ വീണുകിട്ടും. നവീന ഗൃഹാരംഭപ്രവർത്തനം, അന്യരുടെ കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്.
ചോതി: ചോദ്യശരങ്ങളെ ഉരുളയ്ക്കുപ്പേരിപോലെ എതിർക്കുവാൻ അസാമാന്യമായ പാടവം പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾ പരീക്ഷാദികളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കും.
വിശാഖം: വിശാലമനസോടുകൂടി ആപത്തുകളിൽനിന്ന് പരിസരവാസികളെ സംരക്ഷിക്കുവാനുള്ള ശ്രമം തുടരും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
അനിഴം: അനിവാര്യമായ സംരക്ഷയും സഹായവും അന്യർക്ക് ചെയ്യുന്നതിൽ ആത്മസംതൃപ്തി ലഭിക്കും. ജീവിത പങ്കാളിയുമായി സൗന്ദര്യപിണക്കമുണ്ടാകും. അന്യരുമായുള്ള സൗഹൃദം അപവാദത്തിനിടയാകും.
തൃക്കേട്ട: തൃപ്തികരമല്ലാത്ത പ്രവൃത്തികൾ ചെയ്യുവാൻ നിർബന്ധിതരാകും. ദീർഘകാലമായി പല ചികിത്സകൾ ചെയ്തിട്ടും ഒട്ടേറെ വഴിപാടുകൾ നടത്തിയും ഫലം കാണാതെ മനോവിഷമങ്ങൾ അനുഭവിക്കുന്ന ദമ്പതികൾക്ക് സന്താന സൗഭാഗ്യലക്ഷണം കാണുന്നുണ്ട്.
മൂലം: മൂലകുടുംബ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്യും. അപ്രതീക്ഷിതമായി ധനം വന്നുചേരും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
പൂരാടം: പൂരാഘോഷ പരിപാടികൾ മാറ്റിവയ്ക്കാനിടയുണ്ട്. അശ്രദ്ധമൂലം വാഹനാപകടത്തിനും വൈദ്യുതി ആഘാതത്തിനും ലക്ഷണം ഉള്ളതിനാൽ ശ്രദ്ധിക്കുക. അപരിചിതരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കുക.
ഉത്രാടം: ഉദാഹരണസഹിതം കാര്യങ്ങളുടെ സത്യാവസ്ഥ ജീവിത പങ്കാളിക്ക് പറഞ്ഞുമനസിലാക്കി കൊടുക്കുന്നതിൽ വിജയിക്കും. ഉദ്യോഗത്തിനായുള്ള പരിശ്രമങ്ങൾക്ക് വിജയസാദ്ധ്യത കുറവായിരിക്കും.
തിരുവോണം: തിരിമറികൾ നടത്തി സാമ്പത്തിക പ്രശ്നങ്ങൾ താത്ക്കാലികമായി പരിഹരിക്കും. ധനവിനിമയത്തിൽ അശ്രദ്ധ. രാഷ്ട്രീയപരമായി പിന്നാക്കാവസ്ഥ സംജാതമാകും.
അവിട്ടം: അവിശ്വസനീയമായ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കും. വ്യവഹാര വിജയം, ഉദ്യോഗലബ്ധി, ഗൃഹനിർമ്മാണം, മേലധികാരികളിൽനിന്ന് അംഗീകാരവും ആനുകൂല്യങ്ങളും ഫലം.
ചതയം: ചമയങ്ങൾക്കായി നല്ല തുക ചെലവഴിക്കും. പുതിയ സംഭവങ്ങൾക്ക് പറ്റിയ കാലമല്ല. കുടുംബജീവിതത്തിൽ സുഖാനുഭവങ്ങളും പരസ്പര ധാരണയും വർദ്ധിക്കും.
പൂരുരൂട്ടാതി: പൂർവികസ്വത്തുക്കൾ ലഭിക്കുവാനുള്ള വ്യവഹാരത്തിൽ അനുകൂലമായ വിധി ലഭിക്കും. കുടുംബ സൗഖ്യം, വിവാഹാദിമംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ എന്നിവ അനുഭവപ്പെടും.
ഉതൃട്ടാതി: ഉത്തമ സുഹൃത്തുക്കളിൽ നിന്ന് ധനസഹായം, സ്വത്തുക്കളുടെ നാശനഷ്ടങ്ങൾ പരമാവധി ലഘൂകരിക്കുവാനുള്ള പരിശ്രമം. അന്യദേശവാസം, പ്രശസ്തി, സാമ്പത്തിക പുരോഗതി.
രേവതി: രേഖകൾ പലതും ജീർണിക്കുവാനും നഷ്ടപ്പെടുവാനും ഉള്ള സാദ്ധ്യതയുണ്ട്. വാക്ക് പാലിക്കാൻ കഴിയാതെ കഷ്ടപ്പെടും. ഉന്നതതല വ്യക്തികളുമായി പരിചയപ്പെടുകമൂലം പലവിധ ഗുണങ്ങളും ഉണ്ടാകുന്നതാണ്.