kovalam

കോവളം: കനത്ത മഴയിൽ ബൈപാസിലെ സർവീസ് റോഡ് കുണ്ടും കുഴിയുമായത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കി. കോവളം പോ റോഡ് ഭാഗത്തെ സർവീസ് റോഡാണ് ദുരിതം വിതയ്ക്കുന്നത്. സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗം കുഴിഞ്ഞതോടെ ചെറു വാഹനങ്ങളുടെയെല്ലാം ബമ്പറുകൾ റോഡിൽ ഇടിക്കുന്ന അവസ്ഥയാണ്. വാഹനം മറിയുമെന്ന ഭീതിയിലാണ് യാത്രക്കാർ. ഇരു ചക്രവാഹന യാത്രക്കാരും അപകട ഭീഷണിയിലാണ്. കോവളം ജംഗ്ഷൻ മുതൽ മുക്കോല വരെയുള്ള ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കി ഗതാഗത്തിന് തുറന്ന് നൽകിയിരുന്നു.

എന്നാൽ ഇവിടെ സർവീസ് റോഡുകൾ കണക്ട് ചെയ്തതിന്റെ അശാസ്ത്രീയത കാരണം അപകടങ്ങൾ വർദ്ധിച്ചതോടെ റോഡ് താത്കാലികമായി അടച്ചു. ഇതോടെ നൂറുകണക്കിന് യാത്രക്കാരുടെ പ്രധാന അവലംബമായ സർവീസ് റോഡാണ് കുണ്ടുംകുഴിയുമായി അപകടാവസ്ഥയിലായിരിക്കുന്നത്.