cobra

പാറശാല: സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്‌കൂളിന് സമീപത്തെ ദീപുവിന്റെ തട്ടവിളാകം വീട്ടിൽ നിന്നാണ് പാമ്പുപിടിത്തക്കാരനായ വെള്ളറട സ്വദേശി വേലു മൂർഖനെ പിടികൂടിയത്. വീട്ടിലെ കോഴിക്കൂടിന് സമീപത്താണ് ഇന്നലെ മൂർഖൻ പാമ്പിനെ കണ്ടത്. വീട്ടുകാർ ഉടൻ തന്നെ വേലുവിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇദ്ദേഹമെത്തി രണ്ടര അടിയോളം നീളമുള്ള മൂർഖനെ പിടികൂടുകയായിരുന്നു. ഇതിനെ വനമേഖലയിൽ തുറന്നുവിടുമെന്ന് വേലു അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പരിസരത്തെ കാട് വെട്ടിത്തെളിച്ചിരുന്നു. ഇവിടെനിന്ന് പാമ്പ് എത്തിയതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.

ഫോട്ടോ: ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്‌കൂളിന് സമീപത്തെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖനുമായി വേലു