തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി കിംസ്‌ഹെൽത്ത് 'ഹീറോസ് ഓൺ വീൽസ് എന്ന പേരിൽ ആംബുലൻസ് ഡ്രൈവർമാരുടെ സംഗമം സംഘടിപ്പിച്ചു. അപകട വേളകളിലെ രക്ഷാപ്രവർത്തനത്തിൽ വിലമതിക്കാനാകാത്ത സേവനമനുഷ്ഠിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കാനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 50ൽ പരം ആംബുലൻസ് ഡ്രൈവർമാർ പരിപാടിയിൽ പങ്കെടുത്തു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്‌പെഷ്യൽ സെൽ എസ്.പി ബി.കൃഷ്ണകുമാർ പരിപാടിയുടെ ഉദ്ഘാടനവും ആംബുലൻസ് റാലിയുടെ ഫ്ളാഗ് ഓഫും നിർവഹിച്ചു. ഒരു തൊഴിൽ എന്നതിലുപരി സ്തുത്യർഹമായ സാമൂഹ്യ സേവനമാണ് ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. കിംസ്‌ഹെൽത്ത് ചെയർമാനും എം.ഡിയുമായ ഡോ.എം.ഐ.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.കിംസ്‌ഹെൽത്ത് എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം. നജീബ്,എമർജൻസി മെഡിസിൻ കോ-ഓർഡിനേറ്റർ ഡോ.ഷമീം കെ.യു,ആംബുലൻസ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജുദ്ദീൻ, ഇ.ഇക്ബാൽ, ഡോ.പി.എം.സുഹറ, ഡോ.പി.എം.സഫിയ, ജെറി ഫിലിപ്പ്, ഡോ.മുഹമ്മദ് നസീർ എന്നിവർ സംസാരിച്ചു.