pinarayi-and-arif

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെങ്ങുമുള്ള കേരളീയർക്ക് നബിദിനാശംസ നേർന്നു. എല്ലാവിഭാഗം ജനങ്ങളുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഒരുമയോടെ യത്നിക്കാൻ മുഹമ്മദ് നബി നൽകിയ വിശ്വ സാഹോദര്യത്തിന്റെയും കരുണയുടെയും സന്ദേശം നമുക്ക് എന്നും പ്രചോദനമാകട്ടെ- ഗവർണർ ആശംസ ട്വീറ്റിൽ പറഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ന​ബി​ദി​നാ​ശംസ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​നു​ഷ്യ​ത്വം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ ​സാ​ഹോ​ദ​ര്യ​വും​ ​സ​മാ​ധാ​ന​വും​ ​പു​ല​രു​ന്ന​ ​സ​മൂ​ഹ​ത്തി​നു​ ​മാ​ത്ര​മെ​ ​പു​രോ​ഗ​തി​യു​ടെ​ ​പാ​ത​യി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കാ​ൻ​ ​സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ബി​ദി​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​തി​നു​ത​കും​ ​വി​ധം​ ​മു​ഹ​മ്മ​ദ് ​ന​ബി​ ​പ​ക​ർ​ന്ന​ ​മാ​ന​വി​ക​ത​യു​ടെ​യും​ ​സ​മ​ത്വ​ത്തി​ന്റെ​യും​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളാ​നും​ ​പ​ങ്കു​ ​വ​യ്ക്കാ​നും​ ​ന​മു​ക്ക് ​സാ​ധി​ക്ക​ണം.​ ​ദു​ര​ന്ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​സ​ഹ​ജീ​വി​ക​ൾ​ക്ക് ​കൈ​ത്താ​ങ്ങാ​യി​ ​ന​മു​ക്ക് ​ഒ​ത്തൊ​രു​മി​ച്ച് ​മു​ന്നോ​ട്ടു​ ​പോ​കാം.​ ​ഏ​വ​ർ​ക്കും​ ​ന​ബി​ദി​ന​ ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.